പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ് -കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് -കൊറോണ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടികളിൽ നിന്ന് മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസരൂപേണ കരുതല്ലില്ലാതേ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ ?
ആരോഗ്യരക്ഷയ്കക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി.....
 

വൈഗ രതീഷ്
4 A പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത