ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/പ്രവാസം
പ്രവാസം
ഇന്നേക്ക് നാലുവർഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട് രണ്ടു മാസത്തെ ലീവിന് വേണ്ടി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഷമീർ നാട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ നേരത്തേ പാക്ക് ചെയ്തു എല്ലാവരെയും കാണാനുള്ള ആഗ്രഹം മനസ്സിൽ തിങ്ങി നിറഞ്ഞു കുഞ്ഞുങ്ങളുടെ ശബ്ദം കേൾക്കാൻ. ഉമ്മയുടെ ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു ഈ ചിന്തകളിൽ നിന്ന് എല്ലാം ഷമീറിനെ ഉണർത്തിയത് കൂട്ടുകാരന്റെ കാൾ ആയിരുന്നു' ഷമീർ നീ എപ്പോഴാ പോകുന്നേ? ഇന്ന് രാത്രിക്കുള്ള ഫ്ലൈറ്റ് അപ്പോ നീ അറിഞ്ഞില്ലേ? ഇന്ന് 4pm യോടെ വിമാനങ്ങളും എയർപോർട്ടുകളിൽ നിർത്തിയിരിക്കുകയാണ് covid-19 മഹാമാരി പകരുന്നത് മൂലം എല്ലാം നിർത്തിയിരിക്കുകയാണ്. ഇത് എത്രയും വേഗം മാറട്ടെ, എന്നാലേ ഇനി ഒരു യാത്ര ഉള്ളൂ ഇതൊക്കെ കേട്ട് വാക്കുകൾക്ക് പകരം കണ്ണീർത്തുള്ളികൾ ആയിരുന്നു മറുപടിയായി ഷമീറിന് വന്നത്
|