• [[ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/സ്ർണ്ണക്കോടാലി| സ്വർണ്ണക്കോടാലിു.
സ്വർണ്ണക്കോടാലി


                                 പണ്ടൊരു ഗ്രാമത്തിൽ സുബ്ബയ്യ എന്ന ഒരു പാവപ്പെട്ട മരംവെട്ടുകാരൻ ജീവിച്ചിരുന്നു.സ്വന്തം കുടുംബത്തെ സന്തോഷമായി നോക്കുന്നതിനായി അയാൾ ഏറെ കഷ്ടപ്പെട്ടിരുന്നു.സമയവും കാലവും നോക്കാതെ പോയി വിറക് വെട്ടി ചന്തയിൽ കൊണ്ടുപോയി വിറ്റ് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
                         ഒരു ദിവസം,ഒരു മരച്ചില്ല വെട്ടിക്കൊണ്ടിരുന്നപ്പോൾ അവൻറെ കോടാലി പുഴയിൽ വീണു.ഒരുപാട് ആഴത്തിൽ പോയി തപ്പിയിട്ടും അവന് കോടാലി കിട്ടിയില്ല.ആ കോടാലി ഇല്ലാതെ വന്നാൽ തൻറെ കുടുംബം കഷ്ടപ്പെടുന്നതോർത്ത് അവൻ വല്ലാതെ വിഷമിച്ചു.
                        അവൻ വനദേവതയോട് പ്രാർത്ഥിച്ചു.വനദേവത അവൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. " എന്തു പറ്റി ? എന്തിനാണ് നീ വിഷമിച്ചിരിക്കുന്നത് ?” അവൻ കാര്യങ്ങളെല്ലാം പറഞ്ഞു.അലിവു തോന്നിയ വനദേവത വെള്ളത്തിൽ മുങ്ങി ഒരു സ്വർണ്ണക്കോടാലിയുമായി തിരിച്ചു വന്നു."ഇതാണോ നിൻറെ കോടാലി ? " "അല്ല , ഇതല്ല എൻറെ കോടാലി.” അവൻ പറ‍ഞ്ഞു.വനദേവത തിരിച്ചുപോയി ,വെള്ളിക്കോടാലിയുമായി വന്നു."ഇതല്ല എൻറെ കോടാലി",സുബ്ബയ്യ പറഞ്ഞു. വനദേവത വീണ്ടും വെള്ളത്തിനടിയിൽ പോയി ഒരു ഇരുമ്പ്  കോടാലിയുമായി വന്നു."ഇതാണോ ,നിൻറെ കോടാലി ?" വനദേവത ചോദിച്ചു. "അതേ.ഇതാണെൻറെ കോടാലി."അവൻ പറഞ്ഞു.അവൻറെ സത്യസന്ധത കണ്ട് സന്തുഷ്ടയായ വനദേവത മൂന്നു കോടാലിയും അവനു തന്നെ കൊടുത്തു.സ്വർണ്ണക്കോടാലിയും വെള്ളിക്കോടാലിയും വിറ്റ് സുബ്ബയ്യ പിന്നീടുള്ള  കാലം സുഖമായി ജീവിച്ചു.

/

അനന്ദിത.കെ.കെ
3 B ഗവ.എച്ച്.എസ്.എൽ.പി.എസ്.കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ