ബാലൃത്തിന് ....., പൂക്കളുടെ മണമാണ് ശലഭങ്ങളുടെ നിറമാണ് കാലവർഷം നനയിച്ച പുത്തനുടുപ്പിന്റെ കുളിരാണ് സ്ളേറ്റ് പെനിസിലിൽ മഷിത്തണ്ടുനീര് സൃഷ്ട്ടിക്കുന്ന തെളിവാർന്ന കാലത്തിന്റെ മഹേന്ദ്രജാലമാണ് .....!! ബാലൃം ............, സ്കൂളിന്റെ പിന്നാമ്പുറത്തം വിറകുപുരയിൽനിന്നുയരുന്ന ഉപ്പുമാവിന്റെ ഉന്മാദമാം ഗന്ധമാണ് . രണ്ടുകാലിൽ ചാരിവെച്ച തുളവീണ ഒറ്റപ്പലകത്തളികയിൽ വാത്സലൃം ചാലിച്ച അറിവ് വിളമ്പിയ തിളങ്ങുന്ന കണ്ണുള്ള മാഷുമാരുടെ മന്ത്രമൊഴിക്കാലമാണ് ....!! ബാലൃം ........, വളപ്പൊട്ടുകളുംമഞ്ചാടിമണികളും നിറഞ്ഞ കളിച്ചെപ്പുകളാൽ നമ്മളും സമ്പന്നരായ കാലമാണ് . കരിമഷിക്കണ്ണുകളിൽ ആദൃമായി മഴവില്ല് കണികണ്ട കാലമാണ് . ആരുമറിയാതയവൾ തന്നിട്ടുപോയ നെല്ലിക്ക കൽക്കണ്ടമായ് കഴിച്ച മായക്കാലമാണ് . ബാലൃം ...... ഉച്ചയൂണ് നേരത്തു തല്ലുപിടിച്ചിട്ട് സ്കൂൾ വിട്ടമാത്രയിൽ കെട്ടിപ്പിടിക്കുന്ന ചങ്ങാതിക്കൂട്ടത്തിൻ കലപിലക്കാലമാണ് . പാതവക്കത്തെ നാട്ടുമാവിൻ ചില്ലത്തലപ്പുകളിൽ കുട്ടിപ്പട്ടാളങ്ങൾ കല്ലും കുറുവടികളുമായി നടത്തുന്ന സമരചരിത്രത്തിൻ വീരഗാഥകളാണ് . ബാലൃം ........, അരണ്ടു കത്തുന്ന മൺവിളക്കിൻ വെളിച്ചത്തിൽ മുഴുങ്ങുന്ന അമ്മയുടെതാരാട്ടുപാട്ടിൻ സങ്കീർത്തനങ്ങളാണ് വിയർത്ത മേൽമുണ്ടിൽ നിന്നുയരുന്ന സ്നിഗ്ദമാം അമ്മിഞ്ഞ മണമാണ് . കുറ്റിരോമങ്ങൾ മുറിവേൽപ്പിക്കുന്ന അച്ചന്റെ ചക്കരയുമ്മക്കാലമാണ് ....!!! ഇന്ന് ........., ഇവയൊക്കെ മടങ്ങിവരാത്ത ജീവന്റെ മാമ്പഴക്കാലമാണ് ........!!!!
2