20:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാറ്റങ്ങൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെയും ജീവിക്കാം- ആർഭാടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ,
യാത്രകളില്ലാതെ, ഷോപ്പിംഗുകളില്ലാതെ നാം-
ശീലിച്ച ദുഃശീലങ്ങൾ ഒന്നുമില്ലാതെ.....
വീട്ടുപറമ്പിന്റെ നീളവും- വീതിയും ശെരിക്കും- കണ്ടത് ഇപ്പോഴായിരുന്നോ?
പണ്ടെങ്ങോ നട്ട്- തിരിഞ്ഞു നോക്കാതെ ഇട്ടിട്ടു പോയ എന്റെ മാവ്, ഇന്നിതാ നിറയെ പൂത്തിരിക്കുന്നു.
എന്നെ കണ്ട സന്തോഷത്തിലെന്നപോലെ
നാം മാറുകയാണ് നല്ല നാളേക്കായി.
പക്ഷെ നമുക്ക് മാറാൻ കൊറോണ പോലെ ഒരു മഹാമാരി വരേണ്ടി വന്നു. ഇതും നമ്മൾ മറികടക്കും
ഒരേ മനസ്സോടെ...