ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം/അക്ഷരവൃക്ഷം/പരീക്ഷണ കാലം

15:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരീക്ഷണ കാലം | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരീക്ഷണ കാലം
<poem>

മീനമാസത്തിലെ പരീക്ഷാച്ചൂടിൻ ചൂളയിൽ ഞാൻ എരിപിരികൊള്ളുമ്പോൾ; പെട്ടെന്നതാ ഒരു വാർത്ത കേൾപ്പൂ, കൊറോണ ലോക്ക്ഡൗൺ കൊറോണ ലോക്ക്ഡൗൺ പരീക്ഷാചൂടിൻ പൊള്ളലേറ്റ, എൻ മാനമൊന്നാകെ കുളിർത്തു, ഹൊ! രക്ഷപെട്ടു !

നാളുകളൊന്നൊന്നായി നീങ്ങി മുന്നിൽ, ശീലിച്ചുനാം പുത്തൻ ചിട്ടകൾ, പക്ഷേ കൊറോണ മാത്രം നീങ്ങിയില്ല. തല്ലീ കെടുത്തി മനുഷ്യ ജീവിതങ്ങൾ, രണ്ടര ലക്ഷത്തിലേറെയായി, എന്തിനി പരീക്ഷണം ദൈവമേ ! എന്തിനി പരീക്ഷണം. കൊറോണ പെട്ടെന്നു മാറിയെങ്കിൽ എൻ പരീക്ഷ ഒന്നിങ്ങു വന്നിരുന്നെങ്കിൽ കൂട്ടരേ കാണാം കൂട്ടു കൂടാം വിദ്യാലയത്തിൽ ആർത്തുല്ലസിച്ചിടാം.



ഷെർലിൻ പ്രദീപ്‌
8A ക്രേവൻ എൽ.എം.എസ്.എച്ച്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത