ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/വീണ്ടും ഉണരാം

19:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീണ്ടും ഉണരാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീണ്ടും ഉണരാം
       ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ കീഴ്പ്പെടുത്തിയ മഹാമാരിയുടെ പിടിയിലാണ് നാം ഓരോരുത്തതും. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന ഒരു വൈറസ് ആണ് ഇപ്പോൾ നമ്മുടെ ശത്രു. കൊറോണ. ഇത്‌ കോവിഡ് കാലം. 
    കുറേ ദിവസങ്ങളായി എല്ലാവരും വീടിനുള്ളിൽ ആണ്. ലോകം മുഴുവൻ അടക്കിവാണിരുന്ന മനുഷ്യരാശിയുടെ വിധി നിർണയിക്കപ്പെടുന്നതാകട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു വൈറസ്. 
     എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്‌ടമായ ചില നല്ല നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും ചിലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായി ഇതിനെ കാണാം. 

ജാഗ്രത

    പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുക. 
    എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോകുന്നവർ തിരികെ വീട്ടിൽ എത്തുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക. 
    അകലം പാലിക്കുക. 
    പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. 
     അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തു പോകുക. 
    ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യുപേപ്പറോ ഉപയോഗിച്ച് മൂക്കും വായും  പൊത്തിപ്പിടിക്കുക. 
    ആർക്കെങ്കിലും ചുമയോ പനിയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക. 
                 
                           
ശിവസുരഭി
3A GLPS THIRUVALLAM
TVPM. SOUTH ഉപജില്ല
TVPM.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം