കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. പ്രകൃതി അമ്മയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരും. എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചുനൽകുന്നത് എന്താണ്. ഇടിച്ച് നിരത്തപ്പെട്ട മലകളും ,മണ്ണിട്ട് നികത്തപ്പെട്ട വയലുകളും, വെട്ടിനിരത്തിയ കാടുകളുമാണ് നമ്മൾ പ്രകൃതിക്ക് നൽകുന്നത്. ഇതുകൊണ്ടാണ് പ്രകൃതി നമുക്ക് ദുരന്തങ്ങളുടെ വേദന നൽകുന്നത്. നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗ്ഗയാണ്. ഇത്രയും സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി പരിസ്ഥിതിക്ക് മനുഷ്യർ ഗുണകരമായി പ്രവർത്തിച്ചാൽ മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലാശയങ്ങൾ മലിനമാക്കാതെ സൂക്ഷിക്കുക. പരിസ്ഥിതിയെ പരിപാലിച്ചുകൊണ്ടാണ് ഏതൊരു പ്രവർത്തിയും ചെയ്യേണ്ടത്. .ജൂൺ 5 പരിസ്ഥിതി ദിനമായി കൊണ്ടാടുന്നു. കൊറോണ യാണല്ലോ ഇപ്പോഴത്തെ എല്ലാവരുടെയും പേടി. ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് കൊറോണ .ഇതും പ്രകൃതി യുടെ പരീക്ഷണമാണ്. എല്ലാവരും പ്രകൃതിയെ സംരക്ഷിക്കൂ. പിന്നീട് പ്രകൃതി നമ്മളെ സംരക്ഷിക്കും.
|