കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/സ്വപ്നം

17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സ്വപ്നം | color=4 }} <center> <poem> ഒരു മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

ഒരു മരം കൊണ്ടു ഞാൻ തണലൊരുക്കും
തണലിലെൻ സ്വപ്നങ്ങൾ പൂ വിടർത്തും
സ്വപ്നത്തിൽ ആ മഴക്കാറുമെത്തും
കരിനിറഞ്ഞൊഴുകുന്ന പുഴയുമെത്തും
പുഴയിൽ പരൽമീൻ കൂട്ടമെത്തും
കൂട്ടത്തിലൊരു തോണി പാട്ടുമെത്തും
വയൽ പാട്ട് പാടാൻ കറുമ്പിയെത്തും
വരമ്പത്ത് പച്ച വിരിപ്പുയർത്തും
 

വിനയ
8A കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത