ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/കൊറോണ

15:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42349 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൂട്ടിലിട്ട കിളികളാണ് നമ്മളിന്ന്
ഈ കുടുവിട്ട് പോവതെങ്ങനെ
പുറത്തു നിന്ന് നമ്മെ നോക്കിപരിഹസിക്കുവതാര്
കൊറോണയെന്ന ഭീകരനാം വൈറസോ
നാട് മുഴുവൻ ഭീതി പരത്തി
നമ്മെ നോക്കി അട്ടഹാസം മുഴക്കുന്നു
ഒന്നൊന്നായി മാനവരെ കൊന്നൊടുക്കി
ലോകം മുഴുവൻ കൈപിടിയിലാക്കി
ഈ കൂടുകൾ തുറക്കുവാൻ കൊറോണയെ തുരത്തുവാൻ
നമുക്കു വേണമായുധം ശുചിത്വമെന്നൊരായുധം
കൈകൾ നാം ഇടയ്കിടയ്ക് സോപ്പുകൊണ്ട് കഴുകണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലകൊണ്ട് മറയ്ക്കണം
പുറത്തിറങ്ങിടാതെ വീട്ടിനുളളിൽ കഴിയണം.
നമ്മുടെ നാടിനെ നമ്മൾ തന്നെ കാക്കണം
പരിസ്ഥിതി നശിച്ചിടാതെ വൃത്തിയോടെ കാക്കണം
സ്മരിക്കണം നമുക്കുവേണ്ടി പൊരുതീടുന്ന ധീരരെ
ശുചിത്വമാർന്ന നാടൊരുക്കി തുരത്തിടാം കൊറോണയെ.........
 

ആദിത്യ ചന്ദ്രൻ
7 B ഗവ യു പി എസ് ശ്രീനാരായണപുരം
ആറ്റി‍ങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത