ഒത്തുചേർന്ന് നീങ്ങിടാം
ഒരുമയുള്ള നാടിനായ്
അകറ്റിടാം നമുക്കൊന്നായ്
ചതിച്ചൊരീ കൊറോണയെ
കൈകൾ നന്നായി കഴുകിടാം
കൈകൾ കൂപ്പി നിന്നിടാം
അകറ്റിടാം നമുക്കൊന്നായ്
കോവിഡ് എന്ന മാരിയെ
പോകണം നമ്മൾ ഒന്നായി
ശുചിത്വ ബോധത്തിലേക്ക്
പോകണം നമ്മളാ
എളിമ എന്ന ചിന്തയിൽ
കൂട്ടംതെറ്റി നിന്നിടാം
കൂട്ടുകൂടും കുടുംബത്തിനായി
നൽകിടാം നാടിനായി
സ്നേഹവും കരുതലും