ലോകത്തിലാകെ പടന്നിടുന്നു
കോവിഡ് എന്ന കൊറോണ വൈറസ്
ആളുകൾ കൂടി മനുഷ്യരിൽ നിന്ന്
കോവിഡ് വൈറസ് പടർന്നിടുന്നു
കൈപിടിക്കുന്നതും കൈകൊടുക്കുന്നതും
കെട്ടിപ്പിടിക്കലും പിന്നയാവാം
ടൂറുകളും യാത്രകളും ഇല്ലാതെ
വീട്ടിൽ തന്നെ ഇരുന്നീടണം
കോവിഡ് എന്ന മഹാമാരിയെ തടയാൻ
ശ്രദ്ധിക്കുക നാം കൂട്ടുകാരെ
കൈകഴുകുമ്പോഴും സോപ്പിട്ട് കഴുകണം
വൃത്തിയായ് സൂക്ഷിക്കാം കൂട്ടുകാരെ
വീടുകളിലിരുന്ന് കൂട്ടുകാരോടൊത്ത്
പാട്ടുകൾ പാടി കളിച്ചീടാം
ഓർത്തിടുക നാം നമുക്കു വേണ്ടി
കഷ്ടപ്പെടുന്ന സകലരെയും
നമ്മളെല്ലാവരും ഒന്നായി നിന്നാൽ
കോവിഡ് നമ്മളെ വിട്ടുപോകും
കോവിഡ് നമ്മളെ വിട്ടുപോകും
കോവിഡ് നമ്മളെ വിട്ടുപോകും