എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ
ഒരു കൊറോണ കഥ
കൊറോണ മെല്ലെ... മെല്ലെ... അരിച്ചിറങ്ങി. അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. വിടരും മുൻപേ ചവിട്ടി അരക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി, ഗ്രാമങ്ങളെയും, പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കി കൊണ്ട് അവൾ പടർന്നിറങ്ങി. ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹംബോധത്തിനു മുകളിൽ അവൾ അമർന്നിരുന്നു. ഒരിറ്റുശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂക്ഷ്മാണുവിനെക്കാളും എത്രയോ ചെറുതാണ് താനെന്നു അവൻ തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |