ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/നിറം മങ്ങിയ അവധിക്കാലം
നിറം മങ്ങിയ അവധിക്കാലം
ഈയൊരു അവധിക്കാലം വളരെ വിഷമത്തിലൂടെയാണ് കടന്നു പോകുന്നത്.കൊറോണയിൽ മുങ്ങി പോയ ഒരു അവധിക്കാലം . എല്ലാ അവധിക്കാലവും ഞങ്ങൾ അയൽവക്കത്തുള്ള കുട്ടികൾ എല്ലാരും കൂടി വളരെ ആർത്തുല്ലസിച്ചാണ് ചെലവഴിക്കാറ്. ഇപ്പോൾ ഞാനും ഏട്ടനും അനിയനും മാത്രം ഉള്ള കളി.അതും വീട്ടിനുള്ളിലും മുറ്റത്തും മാത്രം. തൊട്ടടുത്ത വീട്ടിലേക്ക് പോലും പോകാത്ത ഒരു ലോക്ഡൗൺ . എന്റെ അയൽവാസിയും കളിക്കൂട്ടുകാരനുമായ ഹനാനെപോലും കാണാൻ കിട്ടുന്നില്ല. വീട്ടിൽ ഒതുങ്ങാൻ ഇഷ്ടമുണ്ടായിട്ടല്ല. മറിച്ച് ഉമ്മയുടെ ശാസനയിൽ ഒതുങ്ങിക്കൂടുകയാണ്, അതും നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും . ഈ മഹാമാരി എത്രയും വേഗം നമ്മിൽ നിന്ന് വിട്ടൊഴിയാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം........
|