എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/മോചിതമായ ഭൂമി

20:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rayirimangalamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മോചിതമായ ഭൂമി | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോചിതമായ ഭൂമി

തൊടിയിലെ ചെടികൾ കളിയാക്കി പറഞ്ഞു ഭൂമി തിരിച്ചടിച്ചല്ലേ...
ആകാശത്തെ പറവകളും മന്ത്രിച്ചു
കാറ്റ് മാറി വീശിയെന്ന്...
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന കള്ളം മുല്ലയും തെളിയിച്ചിരിക്കുന്നു...
ഹൃദയം സ്വയം ചോദിച്ചു
ഇന്നലെവരെ വിരിഞ്ഞ അഹങ്കാരമെന്തെ
ഇന്ന് വിരിഞ്ഞില്ലേ?
        അവ കഴിഞ്ഞു പോയോ?
അതോ, ആരെങ്കിലും കട്ടെടുത്തുവോ?
ഈ ഭൂമിക്കെന്തൊരു സൗന്ദര്യം
ഈ മണ്ണിനെന്തൊരു സുഗന്ധം
ഇവയെ ഇത്ര മനോഹരമാക്കിയതാരാവും
ചെറുതായി കണ്ട കടലാസ് കഷണവും പറഞ്ഞു
     എന്നിലൊരു കലയുണ്ടെന്ന്
പാഴ് വസ്തു കൊണ്ട് നിർമ്മിച്ചവയ്ക്ക്
      അലമാരിയിൽ ഉള്ളതിനേക്കാൾ ഭംഗി തുടിക്കും
മനസ്സിലെ നീചമായ ചിന്തകളെ ഈ കീടാണു കൊന്നൊടുക്കിയോ
നന്മയാകട്ടെ വള്ളിച്ചെടി പോലെ പടർന്നു പന്തലിച്ച് നിൽക്കുന്നു
ഇത്തവണത്തെ നായകന്മാർ അവരാകും,
പൊരിവെയിലത്ത് വാടാതെ നിൽക്കുന്ന പോലീസും
എത്ര തളർന്നിട്ടും മനസ്സ് തളരാത്ത ആരോഗ്യപ്രവർത്തകരും
ചാരുകസേരയിലിരുന്ന് കുത്തിക്കുറിച്ച വരികളെ
നോക്കുമ്പോൾ
ബഷീറിനെ പോലും തോൽപ്പിച്ച പോലെ
കാത്തിരിപ്പിനെന്തൊരു സുഗന്ധം
പ്രതീക്ഷയ്ക്കിതെന്തൊരു മധുരം
ഈ ദൈവം എത്ര വലിയവൻ
തീർച്ചയായും
എത്ര വലിയവൻ

ജഹാന ഷെറിൻ കെ പി
10 സി എസ് എം എം എച്ച് എസ് എസ് രായിരിമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത