സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നാം ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണ് രോഗപ്രതിരോധം .മനുഷ്യരാശിക്ക് എന്നും ഭീക്ഷണിയായി നിലനിൽക്കുന്ന രോഗങ്ങളെ അവ വരുന്നതിനുമുമ്പ് പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു . ഇന്ന് ആഗോളവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഉപോല്പന്നമായ വലിച്ചെറിയൽ സംസ്കാരത്തിന്റെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽനിന്ന് ജനിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ് . കാലത്തിന്റെ വളർച്ചയിൽ മാറിയ ജീവിതശൈലിയും ആരോഗ്യശാലിയുമെല്ലാം നമ്മുടെ രോഗപ്രതിരോധശേഷിയെ വളരെയധികം ബാധിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ് . എന്നാൽ നാം മനസിലാക്കാത്ത ചില വസ്തുതകൾ ഉണ്ട് . ഏകദേശം ...... രോഗങ്ങളും രോഗപ്രതിരോധശേഷി ആർജിക്കുന്നതിലൂടെ നേരിടാനാകും. രോഗങ്ങൾ മാത്രം അനാരോഗ്യത്തിന് കാരണം ആകുന്നില്ല . ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നതാണ് ആരോഗ്യത്തിന് പൊതുവെ നിർവചനം . ഇത്തരത്തിലുള്ള ആരോഗ്യമില്ലായ്മയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതും. രോഗങ്ങളുണ്ടാകുന്നതിന് സുപ്രധാന കാരണങ്ങൾ അനാരോഗ്യമായ ഭക്ഷണവും വ്യായാമരഹിതമായ ജീവിതവുമാണ്. ടിന്നിൽ ലഭിക്കുന്ന ഭക്ഷണവും ഹോട്ടൽ ഭക്ഷണവും വളരെയേറെ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. പല പൊതുഭക്ഷണശാലകളിലും വിഷാംശമുള്ള പച്ചക്കറികൾ ആഹാരസാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിനാൽ രോദപ്രതിരോധശേഷി നശിച്ച് രോഗികൾ ആകുന്നവർ നിരവധിയാണ് . കൂടാതെ ആഹാരസാധനങ്ങളിൽ ചേർക്കുന്ന പ്രെസെർവടിവുകൾ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു . ഭക്ഷണശൈലിയോടൊപ്പം ഭക്ഷണസമയവും പ്രധാനമാണ് . കൃത്യസമയത്തുള്ള ശരിയായ ഭക്ഷണം ഒരുവനെ ആരോഗ്യവാനാക്കുന്നു . ആഹാരത്തോടൊപ്പം നിരന്തരവ്യായാമവും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു .ഇപ്പോൾ ആളുകൾ കൂടുതലായും ഇഷ്ടപ്പെടുന്നത് ശാരീരികാധ്വാനം കുറഞ്ഞ ജോലികളാണ് . ഇത് ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു . കോദ്ദത്തെ ജീവിതശൈലീരോഗങ്ങൾക്ക് അടിമയാവുകയും ചെയ്യുന്നു . ജോലിസംബന്ധമായ മനസികപിരിമുറുക്കം മതിയായ വേതനം ലഭ്യമാകാതിരിക്കൽ അണുകുടുംബവ്യവസ്ഥിതിയിലെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ എന്നിവയും ഒരുവനെ അനാരോഗ്യവാനാക്കുന്നു . ഇത്തരത്തിൽ വിശ്രമരഹിതവും വ്യായാമരഹിതവുമായ ജീവിതവും, അനാരോഗ്യമായ ഭക്ഷണവും രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നതോടൊപ്പം ഉത്സാഹക്കുറവ്, ടെൻഷൻ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു .ഇവ നിയന്ത്രിതമായാൽ രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ സാധിക്കും. വ്യായാമത്തിൽ യോഗയുടെയും ധ്യാനമുറകളുടെയും പങ്ക് വളരെ വലുതാണ്. പ്രഭാതത്തിൽ യോഗ അഭ്യസിച്ചാൽ പ്രതിരോധശേഷി വർധിക്കുന്നതോടൊപ്പംതന്നെ മനസികപിരിമുറുക്കവും രക്തസമ്മർദ്ദവും കുറയുകയും ചെയ്യുന്നു. ആയുർവേദ ചികിത്സാരീതിക്കും ഒരു പരിധിവരെ നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ കഴിയുന്നു. ആഹാരത്തിനും വ്യായാമത്തിനും പുറമെ വ്യക്തിശുചിത്വം നല്ല പരിസരം സമയനിഷ്ഠ എന്നിവയും നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ആരോഗ്യസേവന രംഗത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം സ്തുത്യർഹമാണ് . രോഗപ്രതിരോധത്തിനായി സ്വന്തം മറന്ന് പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ്.കൊറോണപോലുള്ള മഹാമാരിയെ വ്യക്തിശുചിത്വം പാലിച്ചും രോഗപ്രതിരോധശേഷി വർധിപ്പിച്ചും സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചും നമുക്ക് നിയന്ത്രിക്കാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതുതന്നെയാണ് നമുക്ക് സ്വയം ചെയ്യുവാൻ കഴിയുന്ന രോഗപ്രതിരോധമാർഗമെന്ന് നാം മനസിലാക്കണം.
|