ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണക്കാലം.
ദൃശ്യരൂപം
കൊറോണക്കാലം
പുലരിക്കിണ്ണം ഉണർന്നെണീറ്റപ്പോൾ അത്ഭുതത്തോടെ നോക്കീടുന്നു. ഹാ! ഇതെന്തു മറിമായം!! ഇതെൻ പ്രകൃതി തന്നെയോ?! എവിടെപ്പോയ് ചീറിപ്പായും വാഹനങ്ങൾ? എവിടെപ്പോയ് ശബ്ദകോലാഹലങ്ങൾ? ഇതെൻ പ്രകൃതി തന്നെയോ?! നാടും നഗരവും നിശ്ചലം!! പാടവും പറമ്പും കളിസ്ഥലവും കൂട്ടുകാരെ തിരഞ്ഞിടുന്നു. ഹാ! ഇതെന്തു മറിമായം!! റോഡ് കയ്യടക്കി പൊലീസുകാർ വട്ടമിട്ട് പറക്കുന്നു ഡ്രോണുകൾ ആളും തരവും നോക്കിടാതെ ആശുപത്രി ജീവനക്കാർ. പണിയില്ല,പള്ളികൂടമില്ല, ആഘോഷമൊന്നും തന്നെയില്ല. അന്വേഷിച്ചു ചെന്നപ്പോഴറിഞ്ഞു. ഇതാണെത്രേ 'കൊറോണക്കാലം'.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ