പുലരിക്കിണ്ണം ഉണർന്നെണീറ്റപ്പോൾ അത്ഭുതത്തോടെ നോക്കീടുന്നു.
ഹാ! ഇതെന്തു മറിമായം!!
ഇതെൻ പ്രകൃതി തന്നെയോ?!
എവിടെപ്പോയ് ചീറിപ്പായും വാഹനങ്ങൾ?
എവിടെപ്പോയ്
ശബ്ദകോലാഹലങ്ങൾ?
ഇതെൻ പ്രകൃതി തന്നെയോ?!
നാടും നഗരവും നിശ്ചലം!!
പാടവും പറമ്പും കളിസ്ഥലവും കൂട്ടുകാരെ തിരഞ്ഞിടുന്നു.
ഹാ! ഇതെന്തു മറിമായം!!
റോഡ് കയ്യടക്കി പൊലീസുകാർ
വട്ടമിട്ട് പറക്കുന്നു ഡ്രോണുകൾ
ആളും തരവും നോക്കിടാതെ ആശുപത്രി ജീവനക്കാർ.
പണിയില്ല,പള്ളികൂടമില്ല,
ആഘോഷമൊന്നും തന്നെയില്ല.
അന്വേഷിച്ചു ചെന്നപ്പോഴറിഞ്ഞു.
ഇതാണെത്രേ 'കൊറോണക്കാലം'.