ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/യുദ്ധതന്ത്രം

17:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anastownups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= യുദ്ധതന്ത്രം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യുദ്ധതന്ത്രം





വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമി
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം

കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടും
ഉടലു കൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തീടും

കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ....അതുവരെ... അതുവരെ...
പ്രതിരോധമാണു പ്രതിവിധി അതുവരെ..

കൈകളിടയിൽ കഴുകുവാനും
വൈകിടാതെ നോക്കിടാം
നാളെയൊത്തു പുഞ്ചിരിക്കാൻ
ഇന്നു പൊത്തീടാം മുഖം

വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലോ നാടുകാക്കുവാനുറച്ച
യുദ്ധതന്ത്രമാണത്, കരുണ ചൊരിയും
ഭരണമരുളും സരണി മാത്രം തേടിടാം

കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ... അതു വരെ... അതുവരെ
പ്രതിരോധമാണ് പ്രതിവിധി അതുവരെ


 



ഹുസൈൻ
അഞ്ച് ബി ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത