വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമി
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടും
ഉടലു കൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തീടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ....അതുവരെ... അതുവരെ...
പ്രതിരോധമാണു പ്രതിവിധി അതുവരെ..
കൈകളിടയിൽ കഴുകുവാനും
വൈകിടാതെ നോക്കിടാം
നാളെയൊത്തു പുഞ്ചിരിക്കാൻ
ഇന്നു പൊത്തീടാം മുഖം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലോ നാടുകാക്കുവാനുറച്ച
യുദ്ധതന്ത്രമാണത്, കരുണ ചൊരിയും
ഭരണമരുളും സരണി മാത്രം തേടിടാം
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ... അതു വരെ... അതുവരെ
പ്രതിരോധമാണ് പ്രതിവിധി അതുവരെ