എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പോരാടാം

16:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാം

പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തെ
തലയടികളിൽ നമുക്ക് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തനാനം
അൽപമെങ്കിലും നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടു നോക്കൂ
നിങ്ങൾ തകർക്കുന്നത് ജീവനല്ലേ
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിക്കാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയേക്കട ശുചിത്വ ഭേദത്തോടെ
മുന്നേറാം നമുക്ക് നാടിനു വേണ്ടി

ഷഹ് ല ഷെറിൻ
5. B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത