പരിസ്ഥിതി
                                                                ദുർഗന്ധമുള്ളൊരീ അന്തരീക്ഷം
                                                                ജനങ്ങൾതൻ മനസ്സുപോലെ
                                                                മനുഷ്യാ നീയല്ലയോ കാരണം?
                                                                നിൻ യോഗമാണീ കാഴ്ചകൾ കാണേണ്ടത്
                                                                എവിടെയും മാലിന്യക്കൂമ്പാരങ്ങൾ
                                                                ഗ്രാമ,നഗര വ്യത്യാസമില്ല
                                                               നല്ല വായു ശ്വസിച്ചിടേണ്ടേ?
                                                               പിന്നെന്തിനീ ചെയ്ത്ത് ചെയ്തിടുന്നു?
                                                               പാടം നികത്തി കുന്നിടിച്ചു,
                                                               കാടും മേടും നിരത്തി നിങ്ങൾ
                                                               പുഴകളെയെല്ലാം മലിനമാക്കി
                                                               കിണറുകൾപോലും വരണ്ടുപോയി
                                                               എന്തിനീ ചതി ഭൂമിയോട്?
                                                               ദൈവം തന്ന പ്രകൃതിയല്ലേ?
ഹയാൻ. ടി. എം
1 C ജി. യു. പി. എസ്. തിരുവണ്ണൂർ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത