ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24501 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കൊറോണ |color=3}} <center><poem> കൊറോണയും മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
കൊറോണയും മനുഷ്യനും
ലോകം ഭീതിയിലാണ്ടൊരുനാൾ
മനുഷ്യൻ കൂട്ടിലടയ്ക്കപ്പെട്ടു
ഒത്തുകൂടലും ആലിംഗനവും
സംസാരവുമേ ഹാനിയായ്
വുഹാനിൽനിന്നാമഹാമാരി
ലോകം മുഴവൻ വ്യാപിച്ചപ്പോൾ
മാറാഭീതിയിൽ ഒന്നായ് ചൊല്ലി
നോവൽ കൊറൊണയെന്നൊരുവൈറസ്
കയ്യും കാലും കഴുകുകയെന്നൊരു
പൂര്വികതന്ത്രം തുടരുക പോംവഴി
അകലം പാലിച്ചെന്നാലെന്നും
അരികിലുണ്ടാവുമെന്നത് സത്യം
ഭീതി വേണ്ട ജാഗ്രത മതിയിനി
ആരോഗ്യരംഗം കൂടെയുണ്ടിനി
അന്നം മുട്ടാതെ നമ്മെ കാക്കാന്
സർക്കാരുണ്ട് സഹായവുമായി
വീട്ടിലിരിക്കൂ ഉത്തമപൌരനാകൂ
കൊറോണയകററാന് ഇല്ലിനിമാര്ഗം
ഒന്നായ് പൊരുതി തുരത്തിയ നിപയും
പ്രളയവും പോലൊരു കഥയായ് മാറും
കൊറോണതൻ ഈ അതിജീവനകാലം

കീർത്തന കെ പി
4 ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത