സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"ഭൗമദിനം "
"ഭൗമദിനം "
നാമിപ്പോൾ വലിയൊരു മഹാമാരിയുടെ ഇടയിൽ ആണ് ജീവിക്കുന്നത്.ഏപ്രിൽ 22 ഭൗമദിനം ആണ് ക്ലൈമറ്റ് ആക്ഷൻ എന്നാണ് 2020 ദൗമദിനത്തിന്റെ പ്രമേയം. ലോകത്തിലെ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തി കൊണ്ടിരിക്കുമ്പോഴാണ് ഒരു ഭൗമദിനം കൂടി കടന്നു വന്നത് .ഭക്ഷ്യക്ഷാമം വരാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാന്നും നാം ഓരോരുത്തരും പ്രകൃതിയെ അറിഞ്ഞിരിക്കണം .അതിനായ് വരും തലമുറയെ പച്ചപ്പട്ടുടുത്ത പ്രകൃതിയെ മനസ്സിലാക്കാൻ പ്രേരിപ്പിക്കണം. കാലാവസ്ഥ വ്യതിയാനവും അതിനെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ എന്നിവയാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നിരവധി ദിനാചരണങ്ങൾ നടക്കുന്നുണ്ട് .എങ്കിലും ഇതിൽ ഏറ്റവും പഴക്കം ചെന്നതാണ് ലോക ജനങ്ങളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സെനറ്റർ ആയിരുന്ന 'ഗേ ലോഡ് നെൽസൺ "1970 ഏപ്രിൽ 22 " ന് ഭൗമദിനത്തിന് തുടക്കം കുറിച്ചത് .പിന്നീട് "എർത്ത് ഡേ നെറ്റ്‌വർക്ക് " ഭൗമദിനത്തിന് നേതൃത്വം നൽകി പിന്നീട് U. Nഏറ്റെടുക്കുകയും ചെയ്തു .നമ്മൾ പ്രകൃതിയേ അറിയുക പ്രകൃതിയിലേക്ക് മടങ്ങുക അതാണ് പ്രതിസന്ധികൾക്കുള്ള ഏക പരിഹാരം. അതിനായ് നമുക്ക് ഒറ്റക്കെട്ടായ് പോരാടാം.നല്ല നാളേയ്ക്കായ് നമുക്ക് കൈകോർക്കാം. വൃക്ഷത്തൈകൾ നട്ട് പ്രകൃതിയിലേക്ക് മടങ്ങി വരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ