സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/അമ്മു പഠിച്ച പാഠം

അമ്മു പഠിച്ച പാഠം

സ്കൂൾ വിട്ട് വന്നതേ അമ്മു തൊടിയിലേക്ക് ഓടി. മോളെ ഇങ്ങ് വാ അങ്ങോട്ട് ഒന്നും പോകല്ലേ നിനക്കിഷ്ടമുള്ള പലഹാരം ഉണ്ടാക്കി വച്ചിട്ടുണ്ട്. വന്ന് കഴിക്ക് അമ്മ പറഞ്ഞു. ഇപ്പം വരാം അമ്മേ, അമ്മു പറഞ്ഞു. പറമ്പിലെ ചക്കരമാവിന്റെ ചുവട്ടിൽ വീണ് കിടക്കുന്ന മാമ്പഴം പെറുക്കി അവൾ കഴിച്ചു. മഴ പെയ്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ഇറങ്ങി കളിച്ചു. തിരിച്ച് വീട്ടിലേക്ക് നടന്നു. മോളേ എവിടെ പോയതാ? അമ്മ ചോദിച്ചു. ചക്കരമാവിന്റെ ചുവട്ടിൽ നിന്ന് കുറേ മാമ്പഴം കിട്ടി. കുറച്ച് ഞാൻ കഴിച്ചു. നിലത്ത് കിടന്ന മാമ്പഴം നീ കഴുകീട്ടാണോ കഴിച്ചത്? അമ്മ ചോദിച്ചു. അല്ല അമ്മു പറഞ്ഞു. നിലത്ത് വീണ് കിടക്കുന്നതൊന്നും തിന്നരുതെന്ന് പറഞ്ഞിട്ടില്ലേ? ഉടുപ്പിലൊക്കെ ചെളിയായല്ലോ, ചെളിവെള്ളത്തിൽ കളിച്ചുവല്ലേ? അമ്മയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവൾ അകത്തേക്ക് നടന്നു. അടുക്കളയിലെ പാത്രത്തിലിരുന്ന പലഹാരം എടുത്ത് കഴിച്ചു.അമ്മു ..... അമ്മ ദേഷ്യത്തോടെ വിളിച്ചു. നിന്റെ കയ്യും, കാലുമൊക്കെ നോക്ക് ഒരു വൃത്തിയുമില്ലാതിരിക്കുന്നത്. നഖത്തിലൊക്കെ ചെളി.നിന്നോട് പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈയ്യും,മുഖവും കഴുകണമെന്ന്‌, പോയി കുളിക്ക് അമ്മ പറഞ്ഞു. അവളിതൊന്നും കേട്ട ഭാവമില്ലെന്ന് അമ്മയ്ക്ക് മനസ്സിലായി. കുറച്ച് നേരം കൂടി കളിച്ചതിന് ശേഷം അവൾ കുളിക്കാനായി പോയി. രാത്രിയായപ്പോൾ അവൾക്ക് നല്ല പനിയും വയറുവേദനയും. വേദന കൊണ്ട് അവൾ പുളഞ്ഞു. അച്ഛനും, അമ്മയും കൂടി അവളെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ ചോദിച്ചു. എന്ത് പറ്റി. അമ്മുവിന് നല്ല പനിയും, വയറുവേദനയും അമ്മ പറഞ്ഞു. വൈകിട്ട് എന്താ കഴിച്ചത്? ഡോക്ടർ ചോദിച്ചു. നിലത്ത് കിടന്നിരുന്ന മാമ്പഴം അവൾ കഴിച്ചു.ചെളിയിലും കളിച്ചിരുന്നു. നിലത്ത് കിടക്കുന്നതൊന്നും കഴിക്കരുതെന്ന് അമ്മുവിന് അറിയില്ലേ? ആഹാരം കഴിക്കുന്നതിന് മുൻപ് കൈ നന്നായി കഴുകണം. അല്ലെങ്കിൽ ഇതുപോലെ പനിയും, വയറുവേദനയും വരും. ഡോക്ടർ പറഞ്ഞു. നമ്മുടെ ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. ശുചിത്വം പാലിച്ചാൽ ഏത് പകർച്ചവ്യാധിയേയും തുരത്താൻ നമ്മുക്ക് കഴിയും. കേട്ടോ അമ്മു. അമ്മു തല കുലുക്കി. അവൾക്ക് കാര്യങ്ങൾ മനസ്സിലായി.അച്ഛന്റെയും, അമ്മയുടേയും കൂടെ അവൾ വീട്ടിലേക്ക് മടങ്ങി.

ജുവൽ റോസ്
3A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ