പ്രളയം അതിഘോര പ്രളയം സരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം ഈ കൊച്ചു കേരളനാടിൻ - പ്രാണന്റെ കളിയീ പ്രളയം ക്ഷോഭിച്ചു കുന്നുകൾ കോപിച്ചു പുഴകൾ പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി പതിവായി മലയോരങ്ങളിൽ , മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു ആയിരമായിരം സ്വപ്നങ്ങളും ജീവനുകളും ഒരായുസ്സിന്റെ വിയർപ്പിൻ ഫലമാം മണിസൗധങ്ങൾ നിലം പതിച്ചു ... ഓടിയെത്തി മീൻ മണക്കും അപരിഷ്കൃതരാം , സ്നേഹ നിധികളാം കടലിൻ മക്കൾ മാറോടണച്ചു തൻ സോദരങ്ങളെ തകരാതെ കൈപ്പിടിച്ചുയർത്തി പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത് സ്നേഹത്തിന്റെ , ഒരുമയുടെ , പ്രകൃതിയുടെ കരുതലിന്റെ , സാഹോദര്യത്തിന്റെ .... പ്രകൃതിയെ കറക്കാം പക്ഷേ അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം മഹാപ്രളയമേ .... തകർക്കാനാവില്ല മലയാളദേശത്തിൻ മനക്കരുത്ത്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത