എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ഒരേ മന്ത്രങ്ങൾ

15:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamsuthilayil (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒരേ മന്ത്രങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരേ മന്ത്രങ്ങൾ

അങ്ങനെ കൊറോണക്കാലത്ത് ആധിയെടുത്ത് എല്ലാവരും വീട്ടിലേക്ക് മടങ്ങി.

കവലകൾ, കളിമുറ്റങ്ങൾ, കലാലയങ്ങൾ

എല്ലാത്തിനും താഴു വീണു കാവൽപ്പുരകളിൽ നീതിപാലകർ നല്ല നാളെകൾ കാത്തിരുന്നു ആശുപത്രികളിൽ ആരോഗ്യപാലകർ ജാഗ്രതയുടെ ആൾരൂപങ്ങളായി.

ഇപ്പോൾ എല്ലാവരും ഒരേ തറവാട്ടുകാർ:

മനുഷ്യകുലത്തിലെ ഒരേ അംഗങ്ങൾ താളും തകരയും ചക്കയും ചവിണിയും മെനുകാർഡിൽ സ്ഥാനം പിടിച്ചു എല്ലാവർക്കും ഒരേ മന്ത്രങ്ങൾ: എത്ര പോസിറ്റീവ്, എത്ര മരണങ്ങൾ

ലേഖനം

   നാക്ഷിദ് .എ.സി IVC