ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/തകർന്നു പോയ അവധിക്കാല സ്വപ്നങ്ങൾ

തകർന്നു പോയ അവധിക്കാല സ്വപ്നങ്ങൾ




                                                                       ഞാൻ എല്ലാ വേനലവധിക്കാലവും എന്റെ ഉമ്മയുടെ വീടായ വാരാമ്പറ്റയിൽ പോകുമായിരുന്നു.പോയാൽ പിന്നെ തിരിച്ചു വരാൻതോന്നില്ല.അത്രക്കു രസകരമാണ് അവിടുത്തെ താമസം.അവിടെ ഞാൻ പലതരം കളികളിൽ ഏർപ്പെടും.സാറ്റ്,ലു‍ഡോ,പാമ്പും കോണിയും അങ്ങനെ പലതും ഞങ്ങൾ കളിക്കുമായിരുന്നു.ഇടക്ക് മാമൻ ഞങ്ങളെ പുഴയിൽ കൊണ്ടുപോകും.വാരാമ്പറ്റ പുഴയിൽ വെള്ളം കുറവാണെങ്കുലും ചെക്ക് ഡാം ഉള്ളതിനാൽ ഞങ്ങൾ പോകുന്ന ഭാഗത്ത് നിറയെ വെള്ളമുണ്ടാകും.വശങ്ങളിൽ നിറയെ ആമ്പൽച്ചെടികൾ കാണാം.
               ധാരാളം മരങ്ങൾ നിറഞ്ഞ മനോഹരമായ പ്രദേശമാണ് വാരാമ്പറ്റ.ഇത്തവണയും അവധിക്കാലത്ത് വാരാമ്പറ്റയിൽപ്പോയി അടിച്ചുപൊളിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഇടിത്തീപോലെ ആ വാർത്ത വന്നത്.കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഈ ലോക്ക്ഡൗൺ കഴിഞ്ഞാൽ തീർച്ചയായുംഞാൻ അങ്ങോട്ടേക്കു പോകും.
             ഞങ്ങൾ ഇപ്പോൾ വീട്ടിലിരിക്കുകയാണ്.വീട്ടിലിരുന്ന ബോറടിച്ചു.ഞങ്ങൾ ഇടക്കിടെ വാർത്ത തുറന്നുനോക്കും.ഊഞ്ഞാലാടും.വൈകുന്നേരങ്ങളിൽ വയലിൽ പോകും.എന്റെ വല്ല്യുപ്പയെയും വല്ല്യുമ്മയെയും മാമൻമാരെയും കൂട്ടുകാരെയുമെല്ലാം കാണാൻ കൊതിച്ചിട്ട് വയ്യ.ഈ കൊറോണക്കാലം കഴിഞ്ഞാൽ ഉടൻ വാരാമ്പറ്റയിൽപ്പോയി നഷ്ടപ്പെട്ട അവധിക്കാലം വീണ്ടെടുക്കണം.അതിനായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.



                                                                                                           പേര് :ഫാത്തിമ പ‍ർവീൺ
                                                                                                           ക്ലാസ്സ്: 3
                                                                                                          സ്കൂൾ:ജി.എൽ.പി.എസ്.ചേമ്പിലോട്