സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ലോകം മുഴുവൻ കാട്ടുതീ പോലെ കൊറോണയെന്ന പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോൾ, മുൻനിര വികസിത രാജ്യങ്ങൾ അതിന്റെ മുൻപിൽ താത്കാലികമായിട്ടെങ്കിലും പതറിപോകുമ്പോൾ, ഇതുവരെയുള്ള കേരളത്തിന്റെ സ്ഥിതിയിൽ നമുക്ക് അഭിമാനിക്കാം..നമ്മുടെ മണ്ണിൽ ഈ വൈറസ് എത്തുമ്പോഴേക്കും അതിനെക്കുറിച് നമുക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നത് രോഗപ്രതിരോധത്തിന് സഹായകമായി.പൊതുവിലുള്ള നമ്മുടെ ആരോഗ്യരംഗത്തെ പ്രതിരോദസംവിധാനങ്ങളാണ് ഇതിന് സഹായിച്ചത്.പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് ശെരിയായ പ്രതിരോധമാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. ചെറിയ രീതിയിലുള്ള പ്രതിരോധമാർഗങ്ങൾ സ്വയം ചെയ്യാവുന്നതാണ്.വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പോ സാനിടൈസാറോ ഉപയോഗിച്ച് മൂക്കിലും വായിലും എപ്പോഴും സ്പർശിക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രതിരോധമാർഗങ്ങൾ വഴി ഇതിനെ തടയാം. കൂടുതൽ പ്രതിരോധമാർഗങ്ങൾ ഉപയോഗിച്ച് കൊറോണയെ തടയുന്ന കാര്യത്തിൽ കേരളം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം... സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ.. കൊറോണയെ തടയൂ. Break The Chain
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ