ഗവ. എച്ച് എസ് വാളവയൽ/അക്ഷരവൃക്ഷം/അച്ഛന‍ും രാമ‍ുവ‍ും

അച്ഛന‍ും രാമ‍ുവ‍ും

രാമു സ്കൂൾ വിട്ട് വന്നതേ അടുക്കളയിലേക്ക് ഓടി. അമ്മേ എനിക്കു വിശക്കുന്നു. അമ്മ പറ‍ഞ്ഞു മോനു ഇപ്പോൾ ചായ തരാം കേട്ടോ.. ഇതെല്ലാം കണ്ടുകൊണ്ട് ഇരുന്ന അച്ഛൻ രാമുവിനെ അടുത്തേക്ക് വിളിച്ചു. രാമുവിൻെറ കൈകൾ തുറന്നു നോക്കിയിട്ടു പറഞ്ഞു ഈ കൈകളിൽ എത്രമാത്രം അഴുക്കാണ്. വീട്ടിൽ വന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈയ്യു കാലും സോപ്പുപയോഗിച്ച് കഴുകുന്ന ശീലം മറന്നു പോയൊ? കൈകൾ നന്നായി കഴുകിയില്ലെങ്കിൽ രോഗാണുക്കൾ ഭക്ഷണത്തോടൊപ്പം വയറ്റിൽ എത്തുകയും രോഗം പിടിക്കുകയും ചെയ്യും മനസ്സിലായോ? അച്ഛാ ഇനി ഞാൻ ഒരിക്കലും മറക്കില്ല.

ചായകുടി ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കഴി‍‍‍ഞ്ഞു വന്ന രാമു വീടിൻെറ പരിസരം വൃത്തിയാക്കിക്കൊണ്ടിരുന്ന അച്ഛൻെറ അരികിൽ എത്തി ചോദിച്ചു , എന്താ അച്ഛാ ഇവിടെ ചെയ്യുന്നത്? ഞാൻ ഇവിടെയെല്ലാം വൃത്തിയാക്കുകയാണ്. പാളകൾ, ചിരട്ടകൾ, പ്ലാസ്റ്റിക്ക് കവറുകൾ ഇവയിലൊക്കെ വെള്ളം കെട്ടികിടന്നാൽ കൊതുകുകൾ ഉണ്ടാവുകയും രോഗം പരുത്തുകയും ചെയ്യും. എന്നാൽ അച്ഛനെ ഞാനും സഹായിക്കാം. നമ്മളും നമ്മുടെ പരിസരവും വൃത്തിയായാൽ രോഗങ്ങളെല്ലാം പമ്പകടക്കും അല്ലേ അച്ഛാ.... മിടുക്കൻ കുട്ടി എന്ന് പറ‍ഞ്ഞുകൊണ്ട് അച്ഛൻ രാമുവിൻെറ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

ആദിത്യകിരൺ .വി. എസ്
2A ഗവഃഹൈസ്ക‍ൂൾ വാളവയൽ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ