എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ പ്രളയവും കൊറൊണയും പ്രകൃതിയുടെ പ്രതികാരം.

15:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രളയവും കൊറൊണയും പ്രകൃതിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയവും കൊറൊണയും പ്രകൃതിയുടെ പ്രതികാരം


   മനുഷ്യ നീ ചിന്തിക്കുക നീ ചെയ്യുന്ന പ്രവൃത്തികൾക്ക് മാറ്റം വരണം. കാരണം നിപ്പയും പ്രളയവും കൊറോണയും ഇതെല്ലാം അതിന് ഉദാഹരണമാണ്. പണവും വലിയ വീടുകളും ആർഭാട ചടങ്ങുകൾക്കും നീ ഒരുങ്ങുബോൾ  മനസിലാക്കുക മറുവശത്ത്‌ ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടുന്നവൻ ഒരു വശത്ത് വിശപ്പ് അടക്കി പിടിക്കുന്നവൻ. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചതിന്റെ പേരിൽ നീ ഒരുത്തനെ തല്ലി കൊന്നു.പിഞ്ചു കുഞ്ഞുങ്ങളെ പോലും ദ്രോഹിക്കുന്നു. വൈരാഗ്യത്തിന്റെ പേരിൽ വെട്ടി കൊല്ലുന്നു. എന്തെല്ലാം ദ്രോഹങ്ങളാണ് നീ ചെയ്ത് കൊണ്ടിരിക്കുന്നത്. കോറോണ എന്ന മഹാമാരി മനുഷ്യരെ കീഴടക്കികൊണ്ടിരിക്കുമ്പോൾ വിശക്കുന്നവനെ അന്വേഷിച്ചു  വീട്ടിൽ ഭക്ഷണം എത്തിച്ചു കൊടുക്കുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ മനുഷ്യർ വീട്ടിൽ ഒതുങ്ങി ഇരിക്കുന്നു. ആഘോഷങൾ ഇല്ല .ആർഭാടങ്ങൾ ഇല്ല. ആചാരങൾ ഇല്ല. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും മനുഷ്യരെ കൊണ്ട് കഴിയുമെന്ന് കൊറോണ കാലം തെളിയിച്ചിരിക്കുന്നു. എന്തൊക്കെ സമ്പാദിച്ചാലും ഏതൊക്കെ കൊട്ടാരം കെട്ടി പൊക്കിയാലും നമ്മൾ തിരിച്ച് പോകുമ്പോൾ കൂട്ടിന് ഒരു പിടി നല്ല ഓർമകളും ഈ ശരീരവും മാത്രമേ ഉണ്ടാവുകയുള്ളൂ....
മനുഷ്യരെ ഓർമിക്കുക........
അഭിനന്ദ്
5 C പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം