15:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു അണ്ണാൻ കുഞ്ഞായെങ്കിൽ
ഓടിച്ചാടി നടന്നേനെ
മരത്തിൻറെ കൊമ്പിലും
മരത്തിൻറെ താഴെയും
ഓടിച്ചാടി നടന്നേനെ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
തുള്ളിച്ചാടി നടന്നേനെ
പാടത്തും പറമ്പിലും തുള്ളിച്ചാടി നടന്നേനെ
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ
നീന്തി നീന്തി കളിച്ചേനെ
വെള്ളത്തിൽ മുകളിലും കടലിൻറെ അടിയിലും
നീന്തി നീന്തി കളിച്ചേനെ