14:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48511(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏതൊരു നാവിലും ഉച്ചരിച്ചീടുമീ പദം
കൊറോണ എന്ന വൈറസിനെ ചൊല്ലി
പരിഭ്രമാം ലോകമിന്നെത്തീ ചുടുന്നനെ
ആളിപ്പടരും തീയിനെ പോലെ
ഓരോ രാജ്യവും കാർന്നു തിന്നുമീ രോഗം
മണ്ണായിപ്പടച്ചതിനെ മണ്ണിലേക്കായി
നാട്ടിലും വീട്ടിലും ഗൾഫുരാജ്യത്തിലും
ജപിച്ചീടുന്നു ഈ രോഗ സാധ്യതയെ ചൊല്ലി
പാവമാം ആളുകൾ പട്ടിണിയോർത്ത്
കരകേറിയോരോരോ രാജ്യങ്ങളിലായ്
ഇന്നില്ല ലോകത്ത് ആർഭാട ജീവിതം
ഇന്നില്ല ലോകത്ത് പൊങ്ങച്ച ജീവിതം
ഏതൊരു പണക്കാരും മാറ്റീ ശീലങ്ങളെ
ദൈവ പരീക്ഷണം വേണ്ടയിനി
തണലായ് നിന്നവരെയും നീയെടുത്തു
മാലാഖമാരെയും നീയെടുത്തു
ശൂന്യമാക്കരുതീ പഞ്ചഭൂമി