14:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhspdlm(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/തിരിച്ചറിവ് | തിരിച്ചറിവ്]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൽ മനുഷ്യനഹന്ത..
തന്നെക്കാൾ വലിയവരില്ല..
ചൂണ്ടുവിരലിൽ ലോകം വിരിഞ്ഞപ്പോൾ
സർവ്വം മറന്നവനമ്പോ..
അറിവുകൾ നേടിയൊട്ടേറേ
പക്ഷേ തിരിച്ചറിവില്ലാതെ പോയി
കുഞ്ഞനണുവിന്റെ മുന്നിൽ
ഇന്നവൻ നില്കാൻ ഭയപ്പൂ..
കാശും, പണവും കൊണ്ടൊന്നും
വമ്പന്മാരാകുന്നില്ലാരും..
വമ്പും മറന്നവൻ നില്പൂ
ജീവനാണത്രേ ഭൂമിയിൽ മുഖ്യം!!!
Abhijith A
6 A NSS BHS PANDALAM പന്തളം ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത