മണ്ണിൽ മനുഷ്യനഹന്ത..
തന്നെക്കാൾ വലിയവരില്ല..
ചൂണ്ടുവിരലിൽ ലോകം വിരിഞ്ഞപ്പോൾ
സർവ്വം മറന്നവനമ്പോ..
അറിവുകൾ നേടിയൊട്ടേറേ
പക്ഷേ തിരിച്ചറിവില്ലാതെ പോയി
കുഞ്ഞനണുവിന്റെ മുന്നിൽ
ഇന്നവൻ നില്കാൻ ഭയപ്പൂ..
കാശും, പണവും കൊണ്ടൊന്നും
വമ്പന്മാരാകുന്നില്ലാരും..
വമ്പും മറന്നവൻ നില്പൂ
ജീവനാണത്രേ ഭൂമിയിൽ മുഖ്യം!!!