മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/അനുഭവകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്
മാർച്ച് 10 ന് വൈകിട്ടാണ് കൊറോണാ എന്ന രോഗം എല്ലായിടത്തും പടർന്നു പിടിക്കുന്നതായി സ്‌കൂളിൽനിന്ന് അറിയാൻ കഴിഞ്ഞത് .അതിനാൽ അടുത്ത ദിവസം മുതൽ സ്‌കൂളിന് അവധി ആയിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു . എല്ലാ അവധിക്കാലത്തേയും പോലെ കൂട്ടുകൂടി നടക്കാനും 'അമ്മ വീട്ടിൽ പോകാനും കഴിയില്ലെന്ന ദുഃഖം മാത്രമേ ഇപ്പോൾ എനിക്കുള്ളൂ .ഇനി നാളെ തൊട്ട് കോലായിലും അകത്തുമായി LOCKDOWN കാലം കഴിക്കണം.
            പറമ്പിലെ മരങ്ങളെ നോക്കിയും പറക്കുന്ന പക്ഷികളെ നോക്കിയും വീട്ടിലുള്ള കോഴിയെയും പശുക്കിടാവിനെയും താലോലിച്ചും പച്ചക്കറിക്കു വെള്ളം നനച്ചുമാണ് സമയം ചെലവഴിക്കുന്നത്.                                                                                                       പച്ചക്കറിയിൽ കൂടുതലായി ഉള്ളത്‌ വെള്ളരിയാണ്. ഞാനും അച്ഛനും അമ്മയും അനുജനും ചേർന്ന് പച്ചക്കറിക്ക് വെള്ളവും വളവും നൽകുന്നു .ഞാനും അനുജനും ചേർന്ന് കുട്ടിയുംകോലും, AKKUKALI ,പാമ്പുംകോണിയും ,LUDO ,ചെസ്സ്‌ ,തുടങിയ വിവിധതരം കളികളിൽ ഏർപ്പെടുന്നു. LOCKDOWN കാലത്തു ഞാൻ ഇങ്ങനെയൊക്കെയാണ് സമയം ചിലവഴിക്കുന്നത്.
NIRANJANA M
V A MPUP PERAVOOR
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
അനുഭവക്കുറിപ്പ്


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം