എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/ചങ്ങാതി

18:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങാതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങാതി

ഓരോ കാഴ്ചയും
ഓരോ ഓർമ്മയാകുന്നു
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ തണലിൽ വച്ച്
കൊഴിഞ്ഞുവീണ കൊന്നപ്പൂക്കളിൽ
എനിക്ക് എൻറെ ചങ്ങാതിയെ കിട്ടുന്നു
ഞാനാരെന്നോ നീയാരെന്നോ
ചോദിക്കാതെ സൗഹൃദത്താൽ
കരൾ നിറഞ്ഞ്.......
വീണ്ടും കാണണമെന്ന്
സുനിശ്ചിതത്വത്തിൽ
പുൽത്തകിടിവിട്ടിറങ്ങുന്നു
 

കാളിദാസൻ രവീന്ദ്രൻ
9 A എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാണാവള്ളി
തുറവൂർ ഉപജില്ല
അലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത