ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

14:07, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bee (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യവും ശുചിത്വവും
           വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കണം.വ്യക്തിശുചിത്വം പ്രധാനമാണ്. ദിവസവും  രണ്ടുനേരവും കുളിക്കുന്നത് നല്ലതാണ്.ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈയും മുഖവും നന്നായി കഴുകേണ്ടതാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. അത് വീടുകളിൽ തന്നെ  സംസ്കരിക്കുന്നതിനുളള സംവിധാനങ്ങൾ ഉണ്ടാക്കാവുന്നതാണ്.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഉണ്ടാവുന്നത് പരമാവധി ഒഴിവാക്കാൻ കഴിയും. 
          നമ്മുടെ വീടിന്റെ പരിസരം ചെടികളും മറ്റും നട്ടു ഭംഗിയാക്കാവുന്നതാണ്.കൂടാതെ വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികളൊക്കെ നട്ടു വളർത്താം.വീടിന്റെ പരിസരത്തൊക്കെ ധാരാളം വൃക്ഷങ്ങൾ ഉളളതു കൊണ്ട് നമുക്ക് തണൽ ലഭിക്കുന്നു.
          രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.അതിന് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്.ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിവരുന്നുണ്ട്.നല്ല പ്രതിരോധശേഷി ഉണ്ടാവാൻ നല്ല ആരോഗ്യം ഉണ്ടാവണം.
         ആരോഗ്യമുളള ശരീരം ഏറ്റവും പ്രധാനമാണ്.ആരോഗ്യമുളള ശരീരത്തിൽ പെട്ടെന്ന് രോഗങ്ങൾ പിടിപെടില്ല.പഠനത്തിൽ മികവ് പുലർത്തുന്നതിനും കാര്യക്ഷമമായി ജോലി ചെയ്യുന്നതിനും ആരോഗ്യം പ്രധാനമാണ്.നല്ല ആരോഗ്യം ഉണ്ടാവാൻ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തേണ്ടതാണ്.
തൻമയ കെ
3 സി ചെറുമാവിലായി യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം