മറയുന്നു മായുന്നു പകലിന്റെ സ്വപ്നം തെളിയുന്നു വേരുറ- യ്ക്കുന്നു ഇരുട്ടിന്റെ മാലിന്യങ്ങൾ നിറയുന്നു ഒഴുകുന്നു കറുത്ത പുഴകളിവിടെ മണമില്ലാ നിറമില്ലാ പൂക്കളും വിരിയുന്നു പെയ്യുന്നു മഴ ഒഴുകാനിടമില്ലാതെ പ്രളയവും വൈറസും വന്നു നിറ- യുന്നു ഇന്നെന്റെ ജീവിത പാച്ചിലിലൂടെ പോരാട്ടം തുടരുന്നു ഇന്നീ തൊപ്പി വച്ച സാറന്മാരും വെള്ളയുടുപ്പിട്ട മാലാഖമാരും കാവലായി നിന്നീടുന്നു ഇന്നെനിക്കുവേണ്ടി വീട്ടിലിരുന്നു പോരാടാം നമുക്കീ വൈറസിനെതിരായി വൃത്തിയും ശുചിത്വവും പാലിച്ചു മുന്നേറാം നന്മയുള്ള നാടിനായി