പ്രശസ്ത നോവലിസ്റ്റ് തഹമാടായി എഴുതിയ ചെറുനോവലാണ് 'അബുവിന്റെ ലോകം'.
ബാല്യത്തിൽ തന്നെ എല്ലാം നഷ്ടപ്പെട്ട അബു എന്ന കുട്ടിയുടെയും അവന് പുതിയ ജീവിതം നൽകിയ രവീന്ദ്രൻ മാഷിന്റെയും കഥ പറയുന്ന ഹൃദ്യമായ നോവലാണ് ഇത്. അബു, അബുവിന്റെ ഉമ്മ, രവീന്ദ്രൻ മാഷ്,മമ്മൂഞ്ഞ് ഇക്ക എന്നിവരെയാണ് ഈ നോവലിൽ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. വളരെ ദുരിതങ്ങൾ നിറഞ്ഞതാണ് അബുവിന്റെയും ഉമ്മയുടെയും ജീവിതം. സുഖകരമായ ഒരു സ്വപ്നം പോലും അവരുടെ കണ്ണുകളിൽ ജീവൻ വയ്ക്കാറില്ല എന്ന് കവി പറയുന്നു. അബുവിനെ കുട്ടിക്കാലത്ത് തന്നെ ഉപ്പ മരിച്ചു. അതിനുശേഷം അവന്റെ ഉമ്മയാണ് അവന്റെ ലോകം. ഉമ്മ ഉണ്ടാക്കിയ നെയ്യപ്പം വിറ്റാണ് അവർ ജീവിക്കുന്നത്. സ്കൂളിൽ പോകാൻ താല്പര്യം ഇല്ലാതെയും പഠിക്കാൻ വളരെ അലസ സ്വഭാവവുമാണ് അബുവിന്. പലദിവസങ്ങളിലും രവീന്ദ്രൻ മാഷ് വീട്ടിൽ വന്നാണ് അബുവിനെ കൂട്ടിക്കൊണ്ടുപോകുന്നത്.
മാസങ്ങളിൽ നാലോ അഞ്ചോ ദിവസം ആണ് അവൻ സ്കൂളിൽ പോകുന്നത്. ഈ പ്രവർത്തിയോട് അവന്റെ ഉമ്മയ്ക്കും മാഷിനും വിഷമം ഉണ്ടായിരുന്നു. സ്കൂളിൽ പോകേണ്ട സമയങ്ങളിൽ മമ്മൂഞ്ഞി ക്കായുടെ ചായ പീടികയിൽ ജോലിക്ക് പോകുമായിരുന്നു. അവൻ ജോലിക്ക് പോകുന്നത് ഉമ്മക്ക് സഹിക്കാൻ
കഴിഞ്ഞില്ല. അവൻ പഠിച്ച് വലിയൊരാൾ ആകണമെന്നാണ് ആഗ്രഹം ഇക്കാര്യം ഉമ്മ എപ്പോഴും അവനോട് പറയുമായിരുന്നു.