ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/അവധിക്കാലം

13:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

അനുവിന്റെ കാര്യം വലിയ കഷ്ടമാണ്.ഓരോരുത്തരും അവരവരുടെ തിരക്കിലാണ്. അമ്മയ്ക്കോ അച്ഛനോ അവളെ നോക്കാൻ സമയം കിട്ടുന്നില്ല. അങ്ങനെയാണ് കൊറോണ വന്നത്.സ്കൂളുകളും , മറ്റുസ്ഥാപനങ്ങളും അവധിയിൽ ആയി. അതോടെ എല്ലാവര്ക്കും ആവശ്യത്തിൽ അധികം സമയം കിട്ടിത്തുടങ്ങി. അനുവിനൊപ്പം കളിയ്ക്കാൻ എല്ലാവരും വന്നുതുടങ്ങി. എന്നും കൊറോണ മതി എന്ന് അവൾ ആഗ്രഹിച്ചു . അവൾ കൊറോണയെ ഇഷ്ടപ്പെട്ടു തുടങ്ങി .എന്നാലും ഈ മഹാമാരി ആളുകളുടെ ജീവൻ എടുക്കുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല. അച്ഛനും അമ്മയുടെ എല്ലാം വീണ്ടും തിരക്കിലായാലും സാരമില്ല ഈ കൊറോണ നാട്ടിൽ നിന്നും തുടച്ചു നീങ്ങട്ടെ എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

ഫിദ മെഹബിൻ വി പി
2-C ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ