ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/വലിയവനും ചെറിയവനും

15:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊ
ഒരു വലിയ മലയുടെ കീഴെ ഒരു ചെറിയ എലി  പാർത്തിരുന്നു. മല എന്നും എലിയെ സഹതാപത്തോടെ നോക്കിയിരുന്നു
    ഒരു ദിവസം എലി തന്റെ മാളത്തിൽ നിന്നും പുറത്തുവന്നപ്പോൾ മല പറഞ്ഞു " പാവം നീയത്ര ചെറുതാണ്!" എലി അപ്പോൾ ചോദിച്ചു,  " എന്താണ് എന്റെ വലുപ്പത്തിലൊരു കുഴപ്പം"?  അപ്പോൾ മല  പറഞ്ഞു " നീ എന്നെ കണ്ടില്ലേ? എനിക്ക് എന്തും വലിപ്പമാണ്  എനിക്ക് കാറ്റിനെ തടുക്കാ കഴിയും മേഘങ്ങൾ എന്റെ മുന്നിൽ മുട്ടുകുത്തും" " വലിയവർക്ക് വലിയ നേട്ടങ്ങളും ഉണ്ടാവും" 
     പാവം എലി സമ്മതിച്ചു" ശരി' നീ വലിയവനാണ്. പക്ഷേ നിനക്ക് എന്നെ നിന്റെ കീഴിൽ മാളങ്ങൾ തുരക്കുന്നതിൽ നിന്നും തടയാൻ കഴിയുമോ? "
 തന്റെ അഹങ്കാരം ഓർത്ത് മല ലജ്ജിച്ചു പോയി
 ചെറുതിനും വിലയുണ്ട്



Harshidamarjan
X H ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ