ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും ജീവനവും

23:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48076 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും ജീവനവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വവും ജീവനവും

ഭൂമി നമ്മുടെ പൊതുഭവനമാണ് എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. ഭൂമിയിലെ എല്ലാ വസ്തുക്കളും ഓരോ ജീവിയും പരസ്പരാശ്രയത്തിലാണ് ജീവിക്കുന്നത്. ഭൂമിയിൽ ഇവയുടെ പരസ്പരബന്ധം താറുമാറായാൽ, അത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും. ഈ ലോകത്തുള്ള ഓരോ പരിസ്ഥിതി ഘടകങ്ങളേയും സംരക്ഷിക്കുന്ന, നമ്മുടെ ജീവന്റെ ആധാരമാകുന്ന പരസ്ഥിതിയെ നാം സംരക്ഷിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് വ്യക്തമായി ധാരണ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മുന്നേറാനാകൂ.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ആരോഗ്യ സംവിധാനങ്ങൾ നമുക്ക് ഉണ്ടെങ്കിലും കേരളം ഇപ്പോഴും പകർച്ച വ്യാധികളിൽ നിന്ന് മുക്തമായിട്ടില്ല. ഇന്ന് പകർച്ച വ്യാധികളെ കുറിച്ചോർത്ത് ആശങ്കപ്പെടുകയാണ്നാം ഓരോരരുത്തരും. നാം ഇതുവരെ കേൾക്കാത്ത രോഗങ്ങളും രോഗാണുക്കളുമാണ് നമ്മെ കാത്തിരിക്കുന്നത്. ഇതിനെ അതിജീവക്കണമെങ്കിൽ ശുചിത്യവും രോഗപ്രതിരോധശേഷിയും അത്യാവശ്യമാണ്. ശുചിത്വ പ്രവർത്തനങ്ങൾ നമ്മിൽ നിന്ന് തന്നെ, അതായത് വ്യക്തിയിൽനിന്നും തുടങ്ങണം. അതാണ് ആദ്യഘട്ടം. പിന്നെ പതിയെ വീടും പരിസരവും ചുറ്റുപാടും. പരിസ്ഥിതി ശുചിത്വമുള്ളതായിത്തീരാൻ ശ്രമിക്കണം. പിന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ ലഭിക്കുന്ന ആഹാരങ്ങൾ കഴിച്ച് ആരോഗ്യവാൻമാരാവണം. അങ്ങനെ നമുക്കു് പ്രകൃതിക്കു കോട്ടംതട്ടാതെ, സഹജീവികളെയും ജീവിക്കാൻ അനുവദിച്ചുകൊണ്ട് ഭൂമിയിൽ ജീവനെ നിലനിർത്താം.

ഫസ്ന ഫിറോസ്
9 D ഗവ.ഹയർസെക്കണ്ടറിസ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
വണ്ടൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം