23:05, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19728(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനും കോറോണയും തമ്മിൽ കണ്ടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അശ്വിൻ : നീയാണോ കൊറോണ? ഞങ്ങളുടെ ലോകം നശിപ്പിക്കാൻ വേണ്ടി വന്ന ആ മഹാമാരി
കൊറോണ: ആ മോനേ ഞാനാണ് കൊറോണ ഞാൻ കാരണം നിങ്ങൾ കഷ്ടപ്പെടുന്നത് ഞാൻ മനസ്സിലാക്കുന്നു
അശ്വിൻ : നിനക്ക് അറിയുമോ നീ കാരണം ഞങ്ങൾ പരീക്ഷ പോലും എഴുതിയില്ല ഞാൻ എ.എൽ.പി.എസ് ക ളൂർ സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് അവിടെ നാലു പേരെ ഉള്ളൂ എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും പ്രിയപ്പെട്ട അധ്യാപകരോടു പോലും യാത്ര പറയാതെയാണ് ഞങ്ങൾ എല്ലാവരും അവിടെ നിന്ന് പടിയിറങ്ങിയത്
കൊറോണ: ഞാൻ മനസ്സിലാക്കുന്നു നിങ്ങളുടെ വിഷമം ടീച്ചർ പിരിയുന്ന അന്ന്നിങ്ങളോട് എന്താണ് പറഞ്ഞത് ? അശ്വിൻ : നമ്മുടെ ലോകത്ത് കൊറോണഎന്ന വൈറസ് കാരണം ജാഗ്രത വേണം അതുകൊണ്ട് നിങ്ങൾ ഈ വർഷം പരീക്ഷ എഴുതുന്നില്ല വീട്ടിൽ തന്നെ ഇരിക്കണം സോപ്പ് ഉപയോഗിച്ച് കൈ കഴുകണംമാസ്ക് ധരിക്കണം എന്നാണ്അധ്യാപകർ പറഞ്ഞത്
കൊറോണ: ശരിയാ അത് നല്ല കാര്യമാണ് അതുപോലെ ഒക്കെ ചെയ്താൽനല്ല കരുതലാണ് അശ്വിൻ : ശരിയാണ് പക്ഷേ എനിക്കും എന്റെകൂട്ടുകാർക്കും അധ്യാപകർക്കും നാട്ടുകാർക്കും കൂട്ടത്തിൽ ഒരു വിഷമം കൂടിയുണ്ട് ഉണ്ട്
കൊറോണ: അത് എന്താണ് മോനെ നീ പറ ഞാൻ കാരണം എല്ലാവരും കഷ്ടത്തിലായത് ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഇല്ല
അശ്വിൻ : ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയ ടീച്ചർ ഞങ്ങളെ വിട്ടു പോയിട്ട് ടീച്ചറുടെ ഓർമ്മയ്ക്കായി ഞങ്ങൾ ഒരു വായനശാലനിർമാണത്തിൽ ആയിരുന്നു നീവന്നത് കാരണം നിർത്തിവെച്ചു ജൂൺ മാസത്തിൽ സ്കൂൾ തുറക്കുന്ന ദിവസംവായനശാലയുടെ ഉദ്ഘാടനം ഒരു സ്വപ്നമായിരുന്നു
കൊറോണ: നിങ്ങളുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു നിങ്ങളുടെസ്കൂളിലെ ടീച്ചർ മരണപ്പെട്ടപ്പോൾ നിങ്ങൾ ഉണ്ടാക്കാൻ ഒരു വായനശാല തിരഞ്ഞെടുത്തപ്പോൾ തന്നെ എനിക്ക് മനസ്സിലായി ടീച്ചർ നിങ്ങൾക്ക് അത്രയും പ്രിയപ്പെട്ടത് ആണെന്ന് അശ്വിൻ : നീ വേഗം ഈ ലോകം വിട്ടു പോകണം നീ കാരണം ഒരുപാട് ആളുകൾ മരണപ്പെട്ടു വിഷു പോലുംഞങ്ങൾക്കിടയിൽ ആഘോഷമില്ലാതെ കടന്നുപോയി
കൊറോണ: നിങ്ങളെ കൂടുതൽ വിഷമിപ്പിക്കാതെ ഈ ലോകം വിട്ടു ഞാൻ പോകും തീർച്ച
അശ്വിൻ : പോണം ഒരിക്കലും തിരിച്ചു വരാതെ ഞങ്ങളുടെ ഈ ലോകം വിട്ടു നീ പോണം അതിനുള്ള കരുതൽ ഈ ലോകം മുഴുവനുംതുടങ്ങിയിരിക്കുന്നു .
കൊറോണ : നിങ്ങൾക്ക് നല്ലത് വരട്ടെ ആരോഗ്യമുള്ള ലോകമായി മാറട്ടെ തിരിച്ചു വരില്ല ഒരിക്കലും ഞാൻ പോകുന്നു അശ്വിൻ :നീയെന്ന വൈറസ് ഈ ലോകത്തിന് ആപത്താണ് അതുകൊണ്ട് ഞാൻ നിന്നെ സന്തോഷത്തോടെ യാത്രയാകുന്നു തിരിച്ചു പോവുക ഞങ്ങളെ തേടി ഇനി ഒരിക്കലും കടന്നുവരരുത്
അശ്വിൻ എം എൻ
4 എ എ എൽ പി എസ് കളൂർ തിരൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം