സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
ഞാൻ ഒരു കഥ പറയാം കുൂട്ടുകാരെ ... കോവിഡ് 19 എന്ന രോഗം മൂലം നമ്മൾ എല്ലാവരും വിഷമിച്ചിരിക്കുന്ന സമയത്തു ഒരു പെൺകുട്ടിക്കു സംഭവിച്ച ദുരന്തം ആണ് എന്റെ കഥ . നമ്മളുടെ രാജ്യത്തുള്ള ഒരു സംസഥാനത്തു ഒരു പെൺകുട്ടിക്ക് സംഭവിച്ചത്. തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുവാൻ വേണ്ടി 12 വയസ്സുള്ള പെൺകുട്ടി വീടിന്റെ 150 km അകലെ ഉള്ള മുളക് പാടത്തു ജോലിക്കു പോയി. ജോലി ചെയ്തു കിട്ടിയ സമ്പാദ്യം മുഴുവൻ പെൺകുട്ടി സൂക്ഷിച്ചു വെച്ചു. ഈ സമയത്താണ് കോവിഡ് 19 എന്ന രോഗം ലോകത്തു ആളുകൾക്കു പകർന്നു പിടിക്കാൻ തുടങ്ങിയത്. അതോടെ മുളക് പാടത്തു ജോലിക്കു വിലക്കു വന്നു. ഈ സമയം തനിക്കു കിട്ടിയ സമ്പാദ്യം അച്ഛനും അമ്മക്കും കൊടുക്കുവാൻ പെൺകുട്ടി മുളക് പാടത്തു നിന്നും വീട്ടിലേക്കു പുറപ്പെട്ടു. യാത്ര ചെയുവാൻ ബസ് ഇല്ലാത്ത കാരണം 150 km നടന്നു വേണം ആയിരുന്നു പെൺകുട്ടിക്ക് വീട്ടിൽ എത്തുവാൻ. ഏപ്രിൽ 15 നു യാത്ര പുറപ്പെട്ട പെൺകുട്ടിയും കൂട്ടുകാരും വഴിയിൽ ഹോട്ടൽ ഇല്ലാത്ത കാരണം വിശന്നു വലഞ്ഞു. പച്ചവെള്ളം കുടിച്ചു നടന്നു മടുത്ത പെൺകുട്ടി മൂന്നാം ദിവസം ആയപ്പോൾ ,അതായതു ഏപ്രിൽ 18 ആയപ്പോൾ തീർത്തും അവശയായി. പെൺകുട്ടിയുടെ വീട്ടിലേക്കു 50km കുടി ഉണ്ടായിരുന്നു എത്തിച്ചേരാൻ. പെട്ടെന്ന് വയറിളക്കം ഉണ്ടായി പെൺകുട്ടി തീർത്തും അവശയായി. തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ വന്ന ആ പെൺകുട്ടിക്കു മരണം സംഭവിച്ചു. ഈ സംഭവം അറിഞ്ഞ ആളുകൾ ആ പെൺകുട്ടിയുടെ മശരര ആംബുലൻസ് ഉപയോഗിച്ച് വീട്ടിൽ എത്തിച്ചു. ആ പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ നമ്മളുടെ ഹൃദയം തകരുന്ന കാഴ്ച്ച ആയിരുന്നു. നമ്മൾ എല്ലാവരും ഭാഗ്യം ഉള്ളവർ ആണ് .കാരണം നമ്മൾ ആഗ്രഹിക്കുന്ന സമയം നമ്മൾക്ക് ഇഷ്ടം ഉള്ള ആഹാരം നമ്മളുടെ മാതാപിതാക്കൾ എത്ര കഷ്ടം സഹിച്ചും നമ്മൾക്ക് ഉണ്ടാക്കി തരുന്നു. സ്വന്തം അച്ഛന്റെയും അമ്മയുടെയും വിശപ്പ് മാറ്റുവാൻ പോയ പെൺകുട്ടിക്ക് സംഭവിച്ചത്പോലെ ആർക്കും ഉണ്ടാവാതിരിക്കാൻ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ ...!!
|