സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ 'അമ്മ
പ്രകൃതി നമ്മുടെ 'അമ്മ
എല്ലാ മാനവർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതിക്ഷ കൈവിടാതെ നാം ഓരോരുത്തരും മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരെയും പ്രവര്തിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുടുന്നതുമൂലം വളരെ ഭയാനകമായ രീതിയിൽ ലോകത്ത് മലിനീകരണം നടക്കുന്നു. പ്ലാസ്റ്റിക് ഉപയോഗശേഷം അലക്ഷമായി വലിച്ചെറിയുകയാണ് നാം ഓരോരുത്തരും ചെയുന്നത് ഇത് ഗുരുതരമായ കുറ്റമാണ്. ഈ പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞുചേരുകയില്ല. അതുപോലെ തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിച്ചുകളയുമ്പോൾ അത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു. ഇതുപോലുള്ള നമ്മുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ നാം നമ്മുടെ പ്രകൃതിയെ മലിനമാക്കുകയാണ് ചെയുന്നത്. ആയതിനാൽ നാം ഓരോരുത്തരും നല്ല ഒരു നാളേക്യ്കായി ഉണർന്നു പ്രവര്തിക്കണം. നാം തന്നെ സ്വയം തീരുമാനം എടുക്കണം. എന്റെ അമ്മയായ പ്രകൃതിയെ ഞാൻ വേദനിപ്പിക്കില്ല.....**
|