എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം(കവിത)

16:09, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊറോണക്കാലം

കൊറോണയാകും കാലത്ത് സ്കൂളുകൾ അടച്ച്-
കടകൾ അടച്ച് ലോക ഡൗണായി ലോകം.
കൈകൾ കഴുകിയും മാസ്ക് ധരിച്ചും-
അകലം പാലിച്ചും നമ്മൾ കൊറോണ നേരിടും.
കഥയും കവിതയുമെല്ലാമെഴുതി-
വീട്ടിലിരിക്കാം നമ്മൾക്ക്.
കോവിഡിനെ അതിവേഗം കണ്ടുപിടിക്കാൻ-
റാപ്പിട് ടെസ്റ്റും എത്തിയല്ലോ.
കോവിഡിനെ നേരിടാൻ-
ഒന്നിച്ചൊന്നായി രാജ്യങ്ങൾ.
ഡോക്ടർമാരും നേഴ്സുമാരും രാവും-
പകലും കഷ്ടപ്പെട്ട് നേരിടുന്നു കൊറോണയെ
നമ്മൾ ഒന്നായി നിൽക്കുമ്പോൾ-
ഓടിപ്പോകും കോവിഡ് 19
കുടുംബത്തോടെ വീട്ടിലിരിക്കാം-
കൊറോണയെ നേരിടാൻ
20 സെക്കൻഡ് കൈകൾ കഴുകി-
പ്രതിരോധിക്കാം കോവിഡിനെ
വെളിയിൽ പോയാൽ അതിഭീകരൻ വിരുന്നുകാരൻ വരുവല്ലോ-
വീട്ടിലിരുന്നാൽ വിരുന്നുകാരൻ വരുകില്ല
സന്തോഷമായി വീട്ടിലിരിക്കാം നമ്മൾക്ക്.
 

ഹ‍ൃദ്യ എസ്
6 എ എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത