സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വൃത്തി
വൃത്തി
ഒരിടത്തൊരിടത്ത് കാർത്തികപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യം വളരെ വൃത്തിയുള്ളതായിരുന്നു.എന്നാൽ അവരുടെ അടുത്തുള്ള രാജ്യമാവട്ടെ വളരെ വൃത്തിഹീനവുമായിരുന്നു. സോമപുരം എന്നായിരുന്നു ആ രാജ്യത്തിൻ്റെ പേര്.ഒരു നാൾ കാർത്തികപുരം രാജാവ് സോമപുരം രാജാവിനെ കാണാൻ ചെന്നു. ആ രാജ്യം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് കാർത്തികപുരം രാജാവ് സോമപുരം രാജാവിനോട് പറഞ്ഞു. "എന്താണ് രാജാ താങ്കളുടെ രാജ്യം വൃത്തിഹീനമായി കിടക്കുന്നത്?"സോമപുരം രാജാവൊന്നു പരുങ്ങി...... കാർത്തികപുരം രാജാവ് സ്വന്തം നാട്ടിലേക്ക് തിരിച്ചു. എന്നാൽ സോമപുരം രാജാവ് ആകെ അസ്വസ്ഥനായി മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരുന്നു. രാജാവ് ഉടനെ മന്ത്രിയെ വിളിച്ചു. "എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....."
|