വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/നിശബ്ദനായ കൊലയാളി

15:15, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിശബ്ദനായ കൊലയാളി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശബ്ദനായ കൊലയാളി


കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ മുഴുവൻ വേട്ടയാടുകയാണ്. ചൈനയിലെ വുഹാനിൽ നിന്നു പൊട്ടിപ്പുറപ്പെട്ട ഈ " നോവൽ കൊറോണ വൈറസ് " ഇന്നൊരു അശ്വത്തെപ്പോലെ പായുകയാണ്.ജനങ്ങൾ എല്ലാം തന്നെ പരിഭ്രാന്തരായി തീർന്നിരുന്നു. ഭയം അല്ല ജാഗ്രതയാണ് വേണ്ടത്. കൊറോണ എന്ന മഹാമാരിയെ തുരത്താനായി നമ്മുടെ ആരോഗ്യ സംഘടനകൾ എല്ലാം തന്നെ പല വിധത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

ലോകാരോഗ്യ സംഘടന ഈ വൈറസിന് നൽകിയിരിക്കുന്ന ഓദ്യോഗിക നാമമാണ്
COVID I9 ഇതിനു വേണ്ടി നാം പലവിധത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചു.പരീക്ഷണ വസ്തുവാകാൻ ധാരാളം ജനങ്ങൾ തയാറാകുന്നുണ്ട് ഭൂരിഭാഗം ജനങ്ങളും ഈ വൈറസിനെ കുറിച്ച് നല്ല ബോധവാൻമാർ ആണ്. എന്നാലും ഇതിനിടയിൽ ചില വിഭാഗം യാതൊരു മുൻകരുതലുകളും ഇല്ലാതെ പ്രവർത്തിക്കുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിലാണ് കൂടുതൽ മാരകമായി ഈ മഹാമാരി വ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തിൽപരം മനുഷ്യരെ കോവിഡ് തോൽപ്പിച്ച് കളഞ്ഞു. ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയായി നമ്മുടെ ഇന്ത്യയും. നമ്മുടെ ഇന്ത്യ തന്നെ ലോകരാജ്യങ്ങളുടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുകയാണ്. നാം ഒന്നായി നമ്മുടെ ആരോഗ്യ പ്രവർത്തകരും, നിയമപാലകരും, ഭരണകൂടവും എല്ലാവരും ചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ പരമാവധി പ്രയത്നിക്കുകയാണ്.

നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നാടിനെ രക്ഷിക്കാനും ജീവിതം പഴയതിനേക്കാളും നേരേ ജീവിച്ച് നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. അതിനു വേണ്ടി ധൈര്യത്തോടെ മനശക്തിയോടെ ദൈവാനുഗ്രഹത്തോടെ മുന്നോട്ടു പോകാൻ നാം ഏവർക്കും സാധിക്കും. അതിനായ് നമ്മുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. അതിനു വേണ്ടി നമ്മുടെ ഭരണകൂടത്തെ അനുസരിക്കുക. പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടാതിരിക്കുക. തമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. മുഖാവരണം ധരിക്കുക. സാനി ട്ടൈസർ ഉപയോഗിക്കുക. സോപ്പോ,ഹാൻഡ്‌വാ ഷോ ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക. വീട്ടിലിരിക്കൂ സുരക്ഷിതരാകൂ...
നമ്മുടെ രാജ്യത്തെ രക്ഷിക്കൂ.....

 

കൃഷ്ണ.എസ്.ആർ
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം