കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമി കീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടു തീയായ്
വിദ്യയിൽ കേമനാം മനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ് കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറി വരാതെ തടഞ്ഞീടുവാൻ